Trending

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി.

പന്നിക്കോട്ടൂർ: ചേളന്നൂർ ഐസി ഡി എസ്, നരിക്കുനി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ജസീല മജീദ് അധ്യക്ഷയായി. പ്രസിഡൻ്റ് സി കെ സലീം ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി എ എസ് ഐ മുഹമ്മദ് പുതുശ്ശേരി ക്ലാസ്സ് നൽകി. എൻ ബാലകൃഷ്ണൻ, പി സി ആലി ഹാജി, എ കാസിം, ബി സി റഷീദ്, എൻ കെ മുഹമ്മദ് മുസ്ല്യാർ, ടി പി ബാലൻ നായർ എന്നിവർ സംസാരിച്ചു. എം ബീന സ്വാഗതവും ഹഫ്‌സത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right