ഉള്ളിയേരി: പൊയിൽ താഴെ കാറും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. മറ്റൊരാളെ പരിക്കുകളോടെ മൊടക്കല്ലുർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തൊട്ടിൽ പാലം സ്വദേശികളാണ്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.
കെ.എൽ.77.ബി.8423 രജിസ്ട്രേഷൻ നമ്പർ ആക്റ്റീവ സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്നവരെ പരിക്കുകളോടെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരം ലഭ്യമായിട്ടില്ല. അത്തോളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരുന്നു.
Tags:
KOZHIKODE