നരിക്കുനി: ലോക കൊതുക് ദിനാചരണത്തില്‍ കൊതുക് പരത്തുന്ന രോഗങ്ങളെ കുറിച്ചും കൊതുക് നിര്‍മാര്‍ജന മാര്‍ഗങ്ങളെ കുറിച്ചും പൊതു ജനങ്ങളെ ബോധവത്കരിക്കാന്‍ വിവിധ പരിപാടികളുമായി നരിക്കുനി സാമൂഹിക ആരോഗ്യ കേന്ദ്രം.കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്ന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
നരിക്കുനി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്റെ ആഭിമുഖ്യത്തില്‍ കൊതുക് നിര്‍മാര്‍ജന പ്രതിജ്ഞയും കൊതുക് പരത്തുന്ന രോഗങ്ങളെ കുറിച്ച് ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു. കൊതുക് വ്യാപനതിനെതിരെ സാമൂഹിക ചിത്ര രചന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. സലിം ഉദ്ഘാടനം ചെയ്തു. ചിത്ര രചനക്ക് നരിക്കുനി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി.
ഗൗതം കൃഷ്ണ എന്‍, കാശി നാഥ് എസ് ഡി, അജയ് ഡി എസ്, അനുരാഥ് കൃഷ്ണ, അനുനന്ദ ആര്‍ അനൂപ്,അക്ഷയ്,ദൃശ്യ എന്നീ വിദ്യാര്‍ഥികള്‍ ചിത്രം വരച്ചു. സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് മുസ്തഫ അബ്ദുല്‍ റഷീദ്, വിപിന്‍ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.
Tags:
NARIKKUNI