മടവൂർ:ഒരു നാടിന്റെ അക്ഷര വെളിച്ചം തെളിച്ച മടവൂർ എ യു പി സ്കൂൾ നൂറു വർഷം പൂർത്തിയാവുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികളോടെ വിദ്യാലയം ശതാബ്ദി ആഘോഷിക്കുകയാണ്. മികച്ച അക്കാദമിക -ഭൗതിക നിലവാരം പുലർത്തുന്ന വിദ്യാലയത്തിൽ ശതാബ്ദിയാഘോഷവുമായി ബന്ധപ്പെട്ട് പത്ത് ഇന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
പൂർവ വിദ്യാർത്ഥി സംഗമം, പ്രാദേശിക സംഗമങ്ങൾ, കവിയരങ്ങ്, മെഡിക്കൽ ക്യാമ്പ് ,ശാസ്ത്രപ്രദർശനം, യാത്രയയപ്പ് സമ്മേളനം, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലോത്സവം സമാപന സമ്മേളനം .ഇതുമായി ബന്ധപ്പെട്ട വിപുലമായ സ്വാഗതസംഘ യോഗം സ്കൂൾ പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി കെ അബ്ദുറഹിമാൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധിക്കലി,പി കോരപ്പൻ മാസ്റ്റർ, പി കെ സുലൈമാൻ മാസ്റ്റർ, സലീം മടവൂർ, സുരേന്ദ്രൻ കെ വി, എ പി കുഞ്ഞാമു, വിപിൻ, പി കെ ഇ ചന്ദ്രൻ,ടി അബ്ദുറഹ്മാൻ മാസ്റ്റർ,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
ലളിത കടുകം വള്ളി മെമ്പർമാരായ ഫെബിന അബ്ദുൽ അസീസ്,പ്രജിന അഖിലേഷ്,ഷൈനി തായാട്ട്, നിഖിത, ബാബു, സന്തോഷ് മാസ്റ്റർ , ഇ എം വാസുദേവൻ, വി ഷക്കില പി യാസിഫ് എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രധാന അധ്യാപകൻ എം അബ്ദുൽ അസീസ് സ്വാഗതവും എ പി വിജയകുമാർ നന്ദിയും പറഞ്ഞു
Tags:
EDUCATION