Trending

വിദ്യാർഥികൾ തെറ്റും ശരിയും തിരിച്ചറിഞ്ഞ് മൂല്യബോധമുള്ളവരായി വളരണം - ഷീജ ശശി.

പൂനൂർ:പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ എജു കെയർ പ്രവർത്തനങ്ങൾക്ക് തുടക്കമായി.തെറ്റും ശരിയും തിരിച്ചറിഞ്ഞ് മൂല്യബോധമുള്ളവരായി എല്ലാ വിദ്യാർഥികളും വളരണമെന്നും തുറന്ന് സംസാരിക്കാൻ കഴിയുന്നവരായി അവർ മാറണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ ജീവിതത്തിലും നന്മയുടെ പാതയിൽ മുന്നേറുമ്പോഴാണ് എ പ്ലസുകൾക്ക് തിളക്കം ഉണ്ടാകുന്നത്. പൂനൂർ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച അനുമോദന വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയവും പ്ലസ്ടു പരീക്ഷയിൽ മികച്ച നേട്ടവും കൈവരിച്ച ഈ സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾകളെ മെമൻ്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ പി ടി എ വൈസ് പ്രസിഡൻ്റ് കെ കെ മുനീർ അധ്യക്ഷനായി.

താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ കോഓഡിനേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട പി ടി സിറാജുദ്ദീനെ യോഗം ആദരിച്ചു. ഈ വർഷത്തെ എജു കെയർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.

പ്രധാന അധ്യാപകൻ എം മുഹമ്മദ് അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സാജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ അബ്ദുള്ള മാസ്റ്റർ, ആനിസ ചക്കിട്ടകണ്ടി, ഖൈറുന്നിസ റഹീം, വി അബ്ദുൽ ബഷീർ, കെ കെ ഷൈജു, കെ പി അജീഷ്, ബി എസ് പാർവണ, നൂർ മുഹമ്മദ് അഫ്നാൻ, നിരഞ്ജന ലക്ഷ്മി, സ്നേഹ എസ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി സ്വാഗതവും എ വി മുഹമ്മദ് നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right