Trending

L അടയാളം നാട്ടുകാരിൽ ആശങ്കയും സംശയവും ഉളവാക്കി.

താമരശ്ശേരി പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട L അടയാളം നാട്ടുകാരിൽ ആശങ്കയും സംശയവും ഉളവാക്കി.റോഡിലും,തോട്ടിലും,കിണറുകളിലും തുടങ്ങിയ ഇടങ്ങളിലാണ് വെളള നിറത്തിൽ എൽ എന്ന് ഇംഗ്ലീഷിൽ അടയാളപ്പെടുത്തിയത് നാട്ടുകാർ ശ്രദ്ധിച്ചത്.ഇതോടെ ഇതെന്താണെന്നറിയാനും ആരാണ് ഇത് ചെയ്തതെന്നറിയാനും ആകാംക്ഷയും ആശങ്കയും ഉളവായി.

പലരും പലതും പറഞ്ഞു.ചിലർ വിവരം അധികൃതരെ അറിയിച്ചു.ഇതോടെയാണ് ആശങകപ്പെടുത്തിയ എൽ അപകടകാരിയല്ലന്ന് പലർക്കും മനസ്സിലായത്.താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഡ്രോൺ സർവ്വേയുടെ ഭാഗമായിട്ടാണ്  റോഡുകളിലും വീടിനു സമീപത്തും  L എന്ന രൂപത്തിൽ വരച്ച് മാർക്ക് ചെയ്തത്. 

സർവ്വേയുടെ ഭാഗമായി തോടുകൾ, കിണറുകൾ,ബിൽഡിങ്ങുകൾ,വീടുകൾ,പഞ്ചായത്ത് റോഡുകളുടെ വീതി നീളം എന്നിവ കൃത്യമായിഡിജിറ്റൽ സംവിധാനത്തോടെ കണക്കെടുക്കുന്നതിന്റെ ഭാഗമായാണ്  ഡ്രോൺ സർവ്വേ പഞ്ചായത്ത് ആരംഭിച്ചത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ  സൊസൈറ്റി ആണ് താമരശ്ശേരി ഗ്രാമപഞ്ചായത്തിന് വേണ്ടി സർവ്വേ നടത്തുന്നത്.
Previous Post Next Post
3/TECH/col-right