എളേറ്റിൽ:പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി എളേറ്റിൽ വട്ടോളി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നാട്ടൊരുമ 2022 പ്രചരണാർത്ഥം കാഞ്ഞിരമുക്ക് യൂണിറ്റ് നീന്തൽ മത്സരം സംഘടിപ്പിച്ചു.ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ നടന്നത്.
വാശിയേറിയ മത്സരങ്ങളിലെ വിജയികൾക്ക് പ്രൈസ് മണിയും മെഡലുകളും വിതരണം ചെയ്തു. കായികാധ്യാപകനായ ശരീഫ് മാസ്റ്റർ മത്സരങ്ങൾ നിയന്ത്രിച്ചു.
നാട്ടൊരുമ ജോയിൻറ് കൺവീനർ കെ കെ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യൂ റിലീഫ് കൊടുവള്ളി ഡിവിഷൻ ക്യാപ്റ്റൻ ശരീഫ് കെ.ടി. ഉദ്ഘാടനം ചെയ്തു.
കലാ പരിശീലകനായ മുഹമ്മദ് റാഫി മാസ്റ്റർ, നാട്ടൊരുമ വൈസ് ചെയർമാൻ എം.കെ.സമദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വി.ഹബീബ് റഹ്മാൻ സ്വാഗതവും,എം.കെ.റാഹിൽ റഹ്മാൻ നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS