തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഞായറാഴ്ച രാവിലെ ആറോടെയാണ് ഹയർ സെക്കൻഡറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അലോട്മെന്‍റ് ഫലം പ്രസിദ്ധീകരിച്ചത്. https://hscap.kerala.gov.in/ വഴി വിവരങ്ങൾ അറിയാം.
മൂന്നാമത്തെ അലോട്മെന്‍റിൽ കൂടുതൽ മെറിറ്റ് സീറ്റുകൾ ഉണ്ട് എന്നാണ് വിവരം. പ്ലസ് വണ്ണിന് അനുവദിച്ച വിവിധ സംവരണ സീറ്റുകളിലെ ഒഴിവുള്ളവ കൂടി ചേർത്താണ് അലോട്മെന്‍റ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ രണ്ട് അലോട്മെന്‍റുകൾക്ക് ശേഷം പട്ടികവിഭാഗം ഒഴികെയുള്ള സംവരണ സീറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ജനറൽ സീറ്റായി പരിഗണിച്ചിട്ടുണ്ട്.
മൂന്നാമത്തെ അലോട്മെന്‍റ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച ആരംഭിക്കും. 22, 23, 24 തീയതികളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. 25ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും.
Tags:
EDUCATION