"പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ചമനുഷ്യരുടെ രാഷ്ട്രീയം പറയുക " എന്ന പ്രമേയത്തിൽ SYS സംഘടിപ്പിക്കുന്ന "ഹരിത ജീവനം " പദ്ധതിയുടെ ഭാഗമായ ക്ലീൻ ആൻഡ് ഗ്രീന്‍ മിഷൻ പൂനൂർ സർക്കിൾ വ്യത്യസ്തമായ പരിപാടികളോടെ നടപ്പാക്കുന്നു.ആദ്യ ഘട്ടമെന്ന നിലയിൽ സർക്കിൾ പരിധിയിലെ മുഴുവൻ സ്കൂളുകളും സെപ് . 11 നു ശുചീകരിക്കുന്നു .
മുഴുവൻ യൂണിറ്റുകളിലും പ്രധാന കേന്ദ്രങ്ങൾ ശുചീകരിക്കുക , പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ , വിദ്യാർത്ഥികൾക്കും കുടുംബിനികൾക്കും മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യവും പ്രയോഗവും ബോധ്യപ്പെടുത്തുക , പ്ലാസ്റ്റിക് നിർമാർജ്ജന പദ്ധതികളെ പ്രോത്സാഹിപ്പിക്കൽ , സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പരിസ്ഥിതി സംരക്ഷണ പദ്ധതികൾ വിജയിപ്പിക്കുക , നേതാക്കളും പ്രവർത്തകരും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളുടെ പ്രചാരകരാകുക , ഹരിത സൗന്ദര്യ വൽക്കരണ പദ്ധതികൾ നടപ്പാക്കുക , അടുക്കള തോട്ടം , തുടങ്ങി വിവിധങ്ങളായ പദ്ധതികൾ കാമ്പയിനിന്റെ ഭാഗമായി പൂനൂർ സർക്കിൾ കമ്മിറ്റി ആസൂത്രണം ചെയ്യുന്നുണ്ട് .
അഫ്സൽ അഹ്‌സനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി അനസ് കാന്തപുരം ഉത്ഘാടനം ചെയ്‌തു . സാജിദ് മങ്ങാട് പദ്ധതി രൂപരേഖ അവതരിപ്പിച്ചു . സുഹൈൽ അഹ്‌സനി , ജാഫർ സഖാഫി , സജീർ ഉമ്മിണിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു .
Tags:
POONOOR