എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂൾ ശാസ്ത്ര ക്ലബിൻ്റെയും
പരിസ്ഥിതി ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം വിവിധ പരിപാടികളോടെ
ആഘോഷിച്ചു.
ഔഷധ ഗുണമുള്ള ജാസ്മിൻ നെൽ കൃഷി നടത്തി വിജയിച്ച
കർഷകൻ ഒ.പി.അഹമ്മദ് കോയ യെ ഹെഡ്മാസ്റ്റർ എം.വി. അനിൽകുമാർ പൊന്നാട അണിയിച്ചു ആദരിച്ചു.
കയ്യെഴുത്തു മാഗസിൻ ഡിജിറ്റൽ മാഗസിൻ പ്രകാശനം നാടൻ പാട്ടുകൾ തുടങ്ങിയ പരിപാടികളും നടന്നു.സീനിയർ അസിസ്റ്റൻറ് എം ടി അബ്ദുൽ സലിം അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് റജ് ന കുറുക്കാം പൊയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ടി പി സി ജില, വി.സി അബ്ദുറഹിമാൻ, പി. കെ റംലാബീവി, സ്കൂൾ ലീഡർ മുഹമ്മദ് ഫായിസ് സയൻസ് ക്ലബ് കൺവീനർ ഫാത്തിമ റജ എന്നിവർ സംസാരിച്ചു.
Tags:
EDUCATION