തന്നിലേക്കോ തന്റെ സ്വന്തക്കാരിലേക്കോ,
ലഹരി എന്ന മഹാ വിപത്ത് പകരാതിരിക്കാൻ,എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാർ, ഈ കുറിപ്പ് ആത്മാർഥമായി വായിച്ചു മനസ്സിലാക്കുക"....
1. ലഹരി വസ്തുക്കളുടെയും അമിതമായ മദ്യപാനത്തിന്റെയും ഉപയോഗത്തിലൂടെ മയങ്ങി എരിഞ്ഞൊടുങ്ങുന്നത് സ്വന്തം ജീവിതം തന്നെയാണ്.
2. ആ ഭ്രാന്തമായ മയക്കത്തിൽ നഷ്ടമാവുന്നത്, ജീവിത ലക്ഷ്യങ്ങളാണ്, വലിയ പരാജയങ്ങൾ മാത്രമാണ് പ്രതിഫലം.
3. ലഹരി തകർത്ത ജീവിതങ്ങൾ എത്രയെന്ന് നമുക്ക് ചുറ്റിലും ആയിരക്കണക്കിന് ഉദാഹരണങ്ങളുണ്ട്...
ഈ ഭ്രാന്തമായ മയക്കത്തിലേക്ക് ചുവടുവെച്ചു പോയവരോട്..
നിങ്ങൾ ലഹരി മുക്തമായ സമയങ്ങളിൽ ചിന്തിച്ചു നോക്കൂ...
നിങ്ങൾക്കു സംശയ രോഗം വർധിച്ചിട്ടുണ്ട്!!
ലൈംഗിക ജീവിതം പരാജയമാണ്!!
അമ്മ പെങ്ങൾമാരെ നിങ്ങൾ തിരിച്ചറിയുന്നില്ല..!
സ്വന്തം അച്ഛനെ പോലും ആക്രമിക്കാൻ പ്രേരണ വരുന്നു....
എന്തിനേറെ
നിങ്ങൾ ഭൂമിയിൽ ജീവിക്കുന്നു എന്ന് തന്നെ നിങ്ങൾ അറിയുന്നില്ല.!!
നിങ്ങൾക്കു മനുഷ്യനാവണമെങ്കിൽ,
സന്തോഷമായ ജീവിതവും വർണ്ണാഭമായ സ്വപ്നങ്ങളും ആസ്വദിക്കണമെങ്കിൽ ഭ്രാന്തമായ മയക്കം വെടിഞ്ഞേ പറ്റൂ.....
പ്രിയപ്പെട്ട രക്ഷിതാക്കളോടുള്ള ജാഗ്രത നിർദ്ദേശം
🚫 പ്രായപൂർത്തി ആവാത്ത കുട്ടികളെ ട്രാപ്പിൽ പെടുത്തി മയക്കുമരുന്നിന് അടിമകളക്കുകയും, വില്പനക്കാരാക്കുകയും ചെയ്യുന്ന വലിയൊരു മാഫിയയെ നമുക്ക് ഉന്മൂലനം ചെയ്യേണ്ടതുണ്ട്,
നമ്മുടെ കുട്ടികൾക്കും ഭാവി തലമുറകൾക്കും വേണ്ടി നിങ്ങൾ പോലീസിനൊപ്പം അടിയുറച്ചു നിൽക്കുക..
🚫 കുട്ടികളുടെ ഫോൺ ഉപയോഗം കൃത്യമായും മനസ്സിലാക്കുക,
🚫 അവരുടെ കൂട്ടുകാർ ആരാണെന്നും, കൃത്യസമയത്ത് വീട്ടിൽ തിരിച്ചെത്തുന്നുണ്ടെന്നും മനസ്സിലാക്കുക..
🚫 മയക്കുമരുന്ന് ഗ്യാങ്ങുകളെ കുറിച്ചു എന്തെങ്കിലും വിവരം ലഭിച്ചാൽ പോലീസിൽ വിവരമറിയിക്കുക.
🚫 മക്കളുടെ നല്ലൊരു സുഹൃത്താവുക..
വ്യാപാരികളോട്, വ്യവസായികളോട്
പുകയില ഉൽപന്നങ്ങൾ സ്കൂൾ കോളേജ് പരിസരങ്ങളിൽ ഒരിക്കലും വില്പന നടത്താതിരിക്കുക...
കുട്ടികൾ പുകയില ഉൽപന്നങ്ങൾ ആന്വേഷിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടാൽ, അവരുടെ രക്ഷിതാക്കളെയോ, സ്കൂൾ അദ്ധ്യാപകരെയോ, PTA അംഗങ്ങളെയോ, പോലീസിനെയോ വിവരം അറിയിക്കുക.
പൊതു സമൂഹത്തോട്
പലപ്പോഴും മാന്യതയുടെ മുഖമൂടി അണിഞ്ഞു നടക്കുന്നവരാണ് മയക്കുമരുന്നെന്ന പിശാചിന്റെ നഖവും,കൂർത്ത പല്ലുകളും ഉപയോഗിച്ച് മനുഷ്യന്റെ ചോരയും നീരും ഊറ്റിക്കുടിച്ചു നാണമില്ലാതെ പണം സമ്പാദിക്കുന്നത്....
കുഞ്ഞുങ്ങളടക്കമുള്ള ഒരു തലമുറയെ നാശത്തിലേക്ക് നയിക്കുന്ന ഇത്തരം കള്ള മുഖങ്ങളെ സമൂഹത്തിനു മുൻപിൽ തുറന്നു കാണിച്ചു പോലീസിൽ ഏല്പിക്കാൻ ഓരോ പൗരനും തയ്യാറാവുന്ന അന്ന് മാത്രമേ ഈ മഹാ ദുരന്തത്തെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കുവാൻ സാധ്യമാവുള്ളൂ ....
ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്കോരോരുത്തർക്കും പ്രതിജ്ഞ ചെയ്യാം,
ലഹരിയെ വെറുക്കുന്നതോടൊപ്പം
ലഹരിക്കെതിരെ ഒറ്റക്കെട്ടായ് നാം മുന്നേറുമെന്ന്...
"ലഹരിയെ വെറുക്കൂ...ജീവിതം തിരിച്ചു പിടിക്കൂ"!!.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കൂടെയുണ്ടാവുമെന്ന വിശ്വാസത്തോടെ ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ...
✍️ കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടർ
P. ചന്ദ്രമോഹനൻ.
Tags:
KODUVALLY