സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം. രാജ്യം 76ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.
എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് 75-ാം സ്വാതന്ത്ര്യ ദിനമാണോ 76-ാം സ്വാതന്ത്ര്യ ദിനമാണോ എന്ന രീതിയിൽ പലർക്കും സംശയം ഉണ്ടായിട്ടുണ്ട്.‘സ്വാതന്ത്ര്യ ദിനവും’ സ്വാതന്ത്ര്യത്തിന്റെ വാർഷികവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാൽ ഈ ആശയക്കുഴപ്പം എളുപ്പത്തിൽ മാറ്റാം.
1947 ഓഗസ്റ്റ് 15നാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഓഗസ്റ്റ് 15 1948ൽ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കി. 1968 ഓഗസ്റ്റ് 15ന് 20 വർഷം പൂർത്തിയാക്കി. 2017ൽ സ്വാതന്ത്ര്യത്തിന്റെ 70-ാം വർഷമാണ്.
2022 ൽ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വർഷമാണ്. വിശദമായി പറയുകയാണെങ്കിൽ നാം 1947 ഒഴിവാക്കി 1948 മുതലാണ് വാർഷികം എണ്ണി തുടങ്ങുന്നത്. പക്ഷേ സ്വാതന്ത്ര്യ ദിനം കണക്കുകൂട്ടുമ്പോൾ 1947 മുതലാണ് എണ്ണി തുടങ്ങുക. അങ്ങനെയാണ് 76-ാം സ്വാതന്ത്ര്യ ദിനം എന്ന് പറയുന്നത്.
Tags:
INDIA