Trending

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിച്ചു.

പൂനൂർ: കാന്തപുരം ജി.എൽ.പി.സ്കൂളിൽ സ്വാതന്ത്യദിനം  വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്ര, സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെയും സേനാനികളുടെയും ഫോട്ടോ പ്രദർശനം, കുടുംബ സമേതമുള്ള ദേശഭക്തിഗാന മത്സരം, മെഗാ ക്വിസ്, പായസവിതരണം മുതലായവ സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ് പതാക ഉയർത്തി. മെഗാക്വിസ് മത്സരത്തിലെ വിജയികൾക്ക് വാർഡ് മെമ്പർ കെ.കെ.അബദുല്ല മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.

പി.ടി.എ വൈസ് പ്രസിഡണ്ട് അഷ്റഫ് എം, എം.പി.ടി.എ ചെയർപേഴ്സൺ ജദീറ.സി,എസ് എം സി ചെയർമാൻ ലിപിൻ ചന്ദ്രൻ, സീനിയർ അസിസ്റ്റൻറ്  ആർഷി കെ മുതലായവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right