Trending

വിദ്യാർത്ഥികൾ അറിവിലൂടെ ഉന്നതിയിലെത്തണം:ഡോ:എം.കെ.മുനീർ എം.എൽ.എ.

ഓമശ്ശേരി:വിദ്യാർത്ഥികൾ അറിവിലൂടെ ഉന്നതിയിലെത്തണമെന്നും പ്രതികൂല സാഹചര്യങ്ങളോട്‌ പൊരുതി ജീവിത വിജയം നേടാൻ കഠിനാദ്ധ്വാനം ചെയ്യണമെന്നും ഡോ:എം.കെ.മുനീർ എം.എൽ.എ.ആഹ്വാനം ചെയ്തു.മികച്ച വിദ്യാഭ്യാസം കരഗതമാക്കാനുള്ള ശ്രമവും പ്രവർത്തനവുമാണുണ്ടാവേണ്ടത്‌.വിദ്യാർത്ഥിത്വത്തെ നിഷ്ക്രിയമാക്കാനുതകുന്ന സാഹചര്യം ധാരാളമുണ്ട്‌.ഒഴുക്കിനെതിരെ നീന്തി ലക്ഷ്യത്തിലെത്താനുള്ള പരിശ്രമം നടത്തുന്നവർക്ക്‌ വിജയം ഉറപ്പാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമിയുടെ വാർഷികവും വിദ്യാർത്ഥി സംഗമവും മലയമ്മ ഗ്രെറ്റ്ന ഗ്രീൻ അസംബ്ലേജ് ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിൻ പോയിന്റ്‌ അക്കാദമി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മലയമ്മ അബൂബക്കർ ഫൈസി മുഖ്യ പ്രഭാഷണം നടത്തി.ഹാഫിള്‌ ജസീൽ റോഷൻ പൂക്കാട്‌ ഖിറാഅത്ത്‌ അവതരിപ്പിച്ചു.വിൻ പോയിന്റ്‌ അക്കാദമി കോ-ഓർഡിനേറ്റർ യു.അബ്ദുൽ ഹസീബ്‌ സ്വാഗതം പറഞ്ഞു.ഓമശ്ശേരി പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര,വിൻ പോയിന്റ്‌ മുഖ്യ രക്ഷാധികാരി അബു മൗലവി അമ്പലക്കണ്ടി,കുഞ്ഞി മരക്കാർ മലയമ്മ,നെച്ചൂളി മുഹമ്മദ്‌ ഹാജി,കെ.ടി.മുഹമ്മദ്‌,കെ.ടി.എ.ഖാദർ,നെച്ചൂളി സകരിയ്യ(ഖത്തർ),പി.മൊയ്തു ഹാജി മലയമ്മ,കുഴിമ്പാട്ടിൽ മുഹമ്മദ്‌,യു.പി.മുഹമ്മദലി(ഖത്തർ),സി.വി.ഹുസൈൻ,നജീൽ നെരോത്ത്‌,ഇ.കെ.ശമീർ എന്നിവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ നൂറോളം വിദ്യാർത്ഥികൾക്കും അവരുടെ അധ്യാപകർക്കും ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി.

രാത്രി നടന്ന രണ്ടാം സെഷൻ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈ:ചെയർമാൻ പി.സുൽഫീക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഭിന്നശേഷി വിദ്യാർത്ഥി പ്രതിഭ ആസിം വെളിമണ്ണ മുഖ്യാതിഥിയായിരുന്നു.കൊടുവള്ളി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തി.ഓമശ്ശേരി പഞ്ചായത്തംഗം അശോകൻ പുനത്തിൽ,ചാത്തമംഗലം പഞ്ചായത്തംഗം മൊയ്തു പീടികക്കണ്ടി,ഫോറസ്റ്റ്‌ ഓഫീസർ വിജയൻ പുതിയോട്ടിൽ,സലാം മാസ്റ്റർ മലയമ്മ,സഈദ്‌ യമാനി വെളിമണ്ണ,വി.സി.ഇബ്രാഹീം,ഇമ്പിച്ചമ്മദ്‌ മുസ്‌ലിയാർ അമ്പലമുക്ക്‌,പി.പി.നൗഫൽ,എൻ.റഫീഖ്‌ എന്നിവർ സംസാരിച്ചു.ഗായകൻ ഹക്കീം പുൽപറ്റയുടെ നേതൃത്വത്തിൽ നടന്ന'പാടിയും പറഞ്ഞും'പ്രോഗ്രാമും അരങ്ങേറി.വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും നിറസാന്നിദ്ധ്യം കൊണ്ട്‌ വിൻ പോയിന്റ്‌ അക്കാദമി വാർഷികവും വിദ്യാർത്ഥി സംഗമവും ശ്രദ്ദേയമായിരുന്നു.

പരിപാടികൾക്ക്‌ സീതി ഷാബിൽ,നിസാർ ആനിക്കോത്ത്‌,സെനിൻ വടക്കൻ, സജാഹ്‌ കൊളത്തക്കര, ടി.പി.സ്വാലിഹ്‌, സുഹൈൽ തളത്തിൽ, പി.കെ.മുബഷിർ, കെ.യൂനുസ്‌,മുഹ് യുദ്ദീൻ നാരകശ്ശേരി, യു.പി.മുഹ്‌സിൻ, കുഴിമ്പാട്ടിൽ സ്വിദ്ദീഖ്‌ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right