കൊടുവള്ളി : വലിയപറമ്പ് എ എം യുപി സ്കൂളിൽ സ്റ്റെപ്പ് പദ്ധതിയുടെ ഭാഗമായി ഫുട്ബോൾ സെലക്ഷനും കോച്ചിങ് ക്യാമ്പ് ഉദ്ഘാടനവും ഗോൾഡൻ ഹിൽസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്നു.
ഹെഡ്മാസ്റ്റർ ടി പി സലാം മാസ്റ്ററുടെ അധ്യക്ഷതയിൽ കേരള സന്തോഷ് ട്രോഫി താരം താഹിർ സമാൻ ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ ഗഫൂർ കൈവേലിക്കടവ് പി.ഡി നാസർ , സിറാജ് ,ഹബീബ് ,ശഹബാസ് ,ശംസുദ്ധീൻ, ആദിൽ ഷാ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
SPORTS