Trending

തോൽപ്പാറ എസ് സി കോളനി ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ തോൽപ്പാറ എസ് സി കോളനി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു. കോളനിയിലെ മുഴുവൻ വീടുകളിലും കയറിയിറങ്ങുകയും പ്രതിസന്ധികളും പ്രശ്നങ്ങളും നേരിൽ കണ്ട് രേഖപ്പെടുത്തുകയും ചെയ്തു. കോളനിയുടെ ഗതാഗതം, അടിസ്ഥാന വികസനം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളുടെ നിലവിലുള്ള സ്ഥിതി വിലയിരുത്തുകയും പുരോഗതിക്കാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുമുണ്ടായി.

വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലത്ത് അധ്യക്ഷനായി. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ഉദ്ഘാടനം ചെയ്തു. പി സി ആലി ഹാജി, എ കാസിം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി പി രാജൻ, എൻ ബാലകൃഷ്ണൻ, എസ് സി പ്രൊമോട്ടർ പി പി അജിത്ത്, ജൽജീവൻ പ്രതിനിധി പി അജിത് കുമാർ എന്നിവർ സംസാരിച്ചു. 
ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ കെ സൽമ,  അംഗങ്ങളായ സുനിൽ, സുബൈദ, കെ കെഷറീന എന്നിവർ സംബന്ധിച്ചു.

ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല മജീദ് സ്വാഗതവും, എൻ കെ മുഹമ്മദ് മുസ്ല്യാർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right