Trending

പൂനൂരില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു.

പൂനൂർ:പൂനൂരില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു.മഠത്തും പൊയില്‍ അത്തായക്കുന്നുമ്മല്‍ സുബൈര്‍(45) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

അപസ്മാര രോഗിയായ സുബൈര്‍ അപസ്മാരം വന്ന് പുഴയില്‍ വീഴുകയായിരുന്നു.ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കരക്കെത്തിക്കുകയും, ഉടൻതന്നെ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

പിതാവ്:കോട്ടകുന്നുമ്മൽ ചേക്കു (തലയാട് താമസം). മാതാവ്:കദീജ. ഭാര്യ:ഷാഹിന. മക്കൾ:മുഹമ്മദ്‌ അമീർ, ഫാത്തിമ മിൻഹ, മുഹമ്മദ്‌ അമീൻ.
Previous Post Next Post
3/TECH/col-right