തിരുവമ്പാടി: കഴിഞ്ഞ ദിവസം അത്തിപ്പാറ കാപ്പിച്ചുവടുനിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ പതങ്കയത്തു നിന്നും
ഒഴുക്കിൽപെട്ട് കാണാതായ മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക്കിൻ്റെത് (17) തന്നെയെന്ന് സ്ഥിരീകരിച്ചു.
രണ്ടര ആഴ്ച മുമ്പാണ് ഹുസ്നി മുബാറക്കിനെ
ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത്
ഒഴുക്കിൽപെട്ട് കാണാതായത്.17 ദിവസം തുടർച്ചയായി നടന്ന തിരച്ചിലിനൊടുവിൽ ഒഴുക്കിൽപെട്ട സ്ഥലത്തു നിന്ന് ഏഴു കിലോമീറ്റർ മാറി അത്തിപ്പാറ കാപ്പിച്ചുവട് ഭാഗത്തു നിന്നുമാണ് ശരീര ഭാഗങ്ങളും വസ്ത്രവും ലഭിച്ചത്.
വസ്ത്രം ഹുസ്നി മുബാറക്കിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ നേരത്തേ സ്ഥിരീകരിച്ചിരുന്നു.
Tags:
THAMARASSERY