Trending

നൂറിൻ്റെ നിറവിന് നിറച്ചാർത്തേകാൻ പൂർവ വിദ്യാർഥി സംഗമം.

കാന്തപുരം: 2024 ൽ ശതാബ്ദിയാഘോഷത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന കാന്തപുരം ജി എൽ പി സ്കൂൾ,  നാടിൻ്റെ നാനാതുറകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളെയും പൂർവ്വ അധ്യാപകരെയും ഒന്നിച്ചിരുത്തി ഒരു മഹാസംഗമത്തിന് വേദിയൊരുക്കുന്നു.2022 സെപ്തംബർ 10 നാണ് സംഗമം നടത്താൻ ഉദ്ദേശിക്കുന്നത്.

ഇതിനു മുന്നോടിയായി സ്കൂളിൽ ചേർന്ന സ്വാഗതസംഘം മീറ്റിംഗ് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് നവാസ് മേപ്പാട്ട് അധ്യക്ഷത വഹിച്ചു. പതിനൊന്നാം വാർഡ് മെമ്പർ ആനിസ ചക്കിട്ട ക്കണ്ടി,അജി മാസ്റ്റർ, കെ.കെ മുനീർ മാസ്റ്റർ, രാജൻ മാണിക്കോത്ത്, പി കെ ഹംസ,സി കെ സലീം മാസ്റ്റർ, കെ.വി സലാം മാസ്റ്റർ, സി.കെ.അഷ്റഫ്, ഖദീജ ടീച്ചർ മുതലായവർ സംസാരിച്ചു.

ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും,പി.ടി.എ വൈസ് പ്രസിഡണ്ട് അഷ്റഫ് എം. നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right