ചേളന്നൂർ :ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള ചേളന്നൂർ എസ് എൻ കോളജിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പി നൗഷീർ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം ഷാജി കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .പി ഷീബ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. പ്രമീള, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത്, നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീം,ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി ചേളന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗൗരി പുതിയോത്ത്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ സുജ അശോകൻ ,ജില്ലാ മെഡിക്കൽ ഓഫീസർ ഉമ്മർ ഫാറൂഖ്, ചേളന്നൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കവിത പി.കെ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിഷ ബീവി, മെഡിക്കൽ ഓഫീസർ ഡോ.ബേബി പ്രീത, ഡോക്ടർ രൂപ ഇ.കെ ,ടി.കെ സോമനാഥൻ ,എം.എ ഖാദർ ,ടി.ഹസ്സൻ , എൻ പ്രേമരാജൻ, അബ്ദുറഹിമാൻ കുട്ടി, എം.പി ജനാർദ്ദനൻ മാസ്റ്റർ, മജീദ് മഠത്തിൽ, വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു.
മെഡിക്കൽ ക്യാമ്പുകൾ കിഡ്നി രോഗ നിർണ്ണയം, ക്യാൻസർ രോഗ നിർണയ പരിശോധന, ഡന്റെൽ ക്ലിനിക് , നേത്ര പരിശോധന , കുടുംബശ്രീ സ്റ്റാളുകൾ , കാർഷിക പ്രദർശനം , ഫയർ സേഫ്റ്റി , എക്സൈസ് ഐ.സി.ഡി.എസ് ,കെ.എസ് ഇ.ബി, വിവിധ സെമിനാറുകൾ, വിമുക്തി സ്റ്റാൾ, പെയിൻ ആൻഡ് പാലിയേറ്റീവ് സ്റ്റാൾ ക്വിസ് മത്സരങ്ങൾ, ഡിപാർട്മെന്റുകൾ ഒരുക്കിയ സ്റ്റാളുകൾ ആയുർവേദം ഹോമിയോ മെഡിക്കൽ പരിശോധന , അനുയാത്ര ക്ലിനിക് ജീവതാളം സ്റ്റാൾ , വാക്സിനേഷൻ ക്യാമ്പ് 1 ഫുഡ് സേഫ്റ്റി ക്ലിനിക്, കാരുണ്യ ഇൻഷുറൻസ് കിയോസ്ക്, സ്ത്രീ രോഗ വിഭാഗം, ഇ എൻ.ടി ക്ലിനിക് എന്നീ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സർജാസ് കുനിയിൽ സ്വാഗതവും ബി.ഡി.എ മനോജ് നന്ദിയും പറഞ്ഞു.
Tags:
NARIKKUNI