Trending

തുഷാരഗിരിയിൽ ഒരാൾ വെള്ളത്തിൽ വീണു: തിരച്ചിൽ തുടങ്ങി.

കോടഞ്ചേരി:കോഴിക്കോട് നിന്ന് വന്ന അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തിൽ പോയത്. ഒരാളെ രക്ഷിക്കുവാനായി. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.




കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യൻ പച്ചാടിന്റെ മകൻ അമൽ പച്ചാടിനെയാണ് (22) ഒഴുക്കിൽപ്പെട്ട് കാണാതായത്.ഡൽഹി അമിറ്റി കോളേജ് വിദ്യാർത്ഥിയാണ്.

ജലാശയത്തിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ച സാഹചര്യത്തിലാണ് വീണ്ടും ഒരു അപകടം ഉണ്ടായി എന്ന് കേൾക്കുന്നത്.

പോലീസ്, ഫയർഫോഴ്സ് സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.


മലാപറമ്പ് ഫഹീം,സിറബ് ജ്യോത് സിംഗ്,(ഡൽഹി),സണ്ണി,(എറണാകുളം), സാന്ദ്ര (ഡെറാഡൂൺ) എന്നിവരാണ് കൂടെ ഉണ്ടായിരുന്ന ആളുകൾ. കാണാതായ ആളുടെ കൂടെ വെള്ളത്തിൽ വീണ ഡൽഹി സ്വദേശി സിറബ് ജ്യോത് സിംഗിനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
Previous Post Next Post
3/TECH/col-right