Trending

SSF എളേറ്റിൽ സെക്ടർ സാഹിത്യോത്സവ് :കണ്ണിറ്റമാക്കിൽ ജേതാക്കൾ

എളേറ്റിൽ : രണ്ടു ദിവസങ്ങളിലായി നടന്ന എസ് എസ് എഫ് എളേറ്റിൽ സെക്ടർ  ഇരുപത്തി ഒൻപതാമത് എഡിഷൻ സാഹിത്യോത്സവ് പ്രൗഢമായി സമാപിച്ചു.എട്ട് വിഭാഗങ്ങളിലായി നടന്ന 100 ലധികം മത്സരങ്ങളിൽ മുന്നൂറിലധികം വിദ്യാർത്ഥികൾ മാറ്റുരച്ചു.കണ്ണിറ്റമാക്കിൽ, എളേറ്റിൽ ഈസ്റ്റ് , ഒഴലക്കുന്ന് എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.കണ്ണിറ്റമാക്കിൽ യൂണിറ്റിലെ സിനാൻ പി കെ യെ കലാപ്രതിഭയായും, ഷഹലിനെ സർഗ പ്രതിഭയായും തെരഞ്ഞെടുത്തു.

അഡ്വക്വറ്റ് പി ടി എ റഹീം എം എൽ എ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
മർകസ് വാലി ഖത്വീബ് ജഅ്ഫർ ബാഖവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹിമാൻ മാസ്റ്റർ, പ്രാസ്ഥാനിക നേതാക്കൾ തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ സംബന്ധിച്ചു.

രാത്രി എട്ട് മണിക്ക് നടന്ന സമാപന സംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സെക്ടർ പ്രസിഡന്റ് യാസീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി വാഹിദ് സഖാഫി മുക്കം വിജയികളെ പ്രഖ്യാപിച്ച് അനുമോദനം നടത്തി. 

വാവാട് മശ്ഹൂർ മുല്ലക്കോയ തങ്ങൾ വിജയികൾക്ക് ട്രോഫി നൽകി. സർക്കിൾ പ്രസിഡന്റ് റാസി സഖാഫി, ഡിവിഷൻ പ്രസിഡന്റ് ആശിഖ് സഖാഫി, ഷംസുദ്ധീൻ എളേറ്റിൽ, അസീസ് സഖാഫി എന്നിവർ സംബന്ധിച്ചു.ഹിദാശ് അലി സ്വാഗതവും, മിശാൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right