Trending

ഭിന്നശേഷിക്കാരെ നേരത്തെ കണ്ടെത്താനുള്ള സാഹചര്യം ഉണ്ടാവണം: ജില്ലാ കലക്ടര്‍

കട്ടിപ്പാറ: ഭിന്നശേഷിയുള്ള കുട്ടികളെ നേരത്തെ കണ്ടെത്താനുള്ള സാഹചര്യമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് അവര്‍ക്കാവശ്യമായ ചികിത്സയും തെറാപ്പികളും നേരത്തെ തുടങ്ങുകയാണെങ്കില്‍ വലിയ മാറ്റമാണ് കുട്ടികളിലുണ്ടാക്കാന്‍ കഴിയുന്നതെന്ന് കലക്ടര്‍ പറഞ്ഞു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍  ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ പുതുതായി ആരംഭിച്ച ഏര്‍ലി ഇന്റര്‍വന്‍ഷന്‍ ക്ലിനിക് ഉദ്ഘാടനവും ഹോംകെയര്‍ ആംബുലന്‍സ് ഫ്‌ലാഗ് ഓഫും ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളിലെ പിന്നോക്കാവസ്ഥകള്‍ വൈകി മനസിലാക്കി ചികിത്സ ആരംഭിക്കുന്നതിനേക്കാള്‍ വലിയ റിസല്‍ട്ടാണ് നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുന്നതിനുള്ളത്. ഇത്തരം കാര്യങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് എല്ലാവരും മുന്‍കൈ എടുക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് കെ.അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ് , ഗ്രാമപഞ്ചായത്തംഗം ബിന്ദു സന്തോഷ്, ഗ്രൂപ്പ് ടെന്‍ എം.ഡി അബ്ദുറഹിമാന്‍ വി.ഒ.ടി മുഖ്യാതിഥിയായിരുന്നു.

ഫൗണ്ടേഷന്‍ ഭാരവാഹികളായ സി.കെ.എ ഷമീര്‍ ബാവ ,സമദ് പാണ്ടിക്കല്‍, ഒ.കെ രവീന്ദ്രന്‍, അഡ്വ.ടി.പി.എ നസീര്‍, എ.മുഹമ്മദ് സാലിഹ്, മുഹമ്മദ് ഫൈസല്‍ എളേറ്റില്‍, പ്രിന്‍സിപ്പല്‍ ലുംതാസ് സി.കെ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right