Trending

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു.

എളേറ്റിൽ:വലിയപറമ്പ് എ.എം.യു.പി. സ്കൂളിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നൂതന രീതിയിൽ നടക്കുകയുണ്ടായി.കുട്ടികൾക്ക് ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ നേരനുഭവത്തിലൂടെ മനസ്സിലാക്കുന്നതിനും, ജനാധിപത്യ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്നതിനും, നേതൃത്വപാടവം, സംഘബോധം, സഹകരണ മനോഭാ വം എന്നിവ വളർത്തുന്നതിനും സഹായിക്കുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കൽ, നാമനിർദ്ദേശ പത്രിക സ്വീകരിക്കൽ, സൂക്ഷ്മ പരിശോധന, സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കൽ, തെരഞ്ഞെടുപ്പ് പ്രചരണം, പോളിംഗ് ഉദ്യോഗസ്ഥരായി വോട്ടിംഗ് നിയന്ത്രിച്ച വിദ്യാർത്ഥികൾ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടിംഗ് തുടങ്ങിയവ കുട്ടികൾക്ക് വേറിട്ട അനുഭവം കാഴ്ചവച്ചു.

സ്കൂൾ ലീഡറായി ഫാത്തിമ ഹന്നത്തിനെയും, സ്കൂൾ പാർലമെൻറ് സ്പീക്കർ ആയി ഫാത്തിമ ഫിദയെയും, സാഹിത്യ സമാജം സെക്രട്ടറിയായി റിഫ ഫാത്തിമയെയും തെരഞ്ഞെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പി പി അബ്ദുൽ നാസർ മാസ്റ്റർ, സലീം മാസ്റ്റർ നവാസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right