എളേറ്റിൽ:രണ്ടു ദിവസങ്ങളിലായി നടക്കുന്ന എസ് എസ് എഫ് എളേറ്റിൽ സെക്ടർ ഇരുപത്തി ഒൻപതാമത് എഡിഷൻ സാഹിത്യോത്സവിന് കുണ്ടുങ്ങരപ്പാറയിൽ തുടക്കമായി.എട്ട് വിഭാഗങ്ങളിലായി നടക്കുന്ന 120 മത്സരങ്ങളിൽ മുന്നൂറിലധികം വിദ്യാർത്ഥികൾ മാറ്റുരക്കും.
ഇന്ന് രാവിലെ 10:30 ന് അഡ്വ.പി.ടി.എ. റഹീം എം.എൽ.എ. ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും.കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹിമാൻ മാസ്റ്റർ മുഖ്യാതിഥിയായിരിക്കും.
രാത്രി എട്ട് മണിക്ക് നടക്കുന്ന സമാപന സംഗമത്തിന് വാവാട് മശ്ഹൂർ തങ്ങൾ നേതൃത്വം നൽകും.സാഹിത്യോത്സവിൽ ജേതാക്കളാകുന്ന യൂണിറ്റുകൾക്ക് ട്രോഫികൾ സമ്മാനിക്കും.
Tags:
ELETTIL NEWS