കൊടുവള്ളി: തനിമ കലാസാഹിത്യ വേദി കൊടുവള്ളി ചാപ്റ്റർ ഈദ് നുസൂൽ ഇശൽ രാവ് സംഘടിപ്പിച്ചു. കണ്ണൂർ മമ്മാലി, സിദ്റത്തുൽ മുൻതഹ, സജ്ജാദ് കാലിക്കറ്റ് ,അദീബ് ഫർഹാൻ, റഫ്ന സൈനുദ്ദീൻ, അൻഷ കരീം, രിസ ഫൈസൽ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
വി.പി. ബഷീർ ഉദ്ഘാടനം ചെയ്തു.കൊടുവള്ളി ചാപ്റ്റർ പ്രസിഡന്റ് ഒ.കെ. കരീം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.കെ. ശബീർ,വി.സി. നാസർ, എം.പി. അബ്ദുർറഹ്‌മാൻ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ശമീർ ബാബു സ്വാഗതവും, കൺവീനർ അരിയിൽ ജഅഫർ നന്ദിയും പറഞ്ഞു.
Tags:
KODUVALLY