Trending

കൊടുവള്ളി സ്വദേശിക്ക് ലോക ശാസ്ത്രജ്ഞരുടെ റാങ്കിംഗിൽ അഭിമാനാർഹമായ നേട്ടം.

കൊടുവള്ളി: ലോക ശാസ്ത്രജ്ഞരുടെ ഗവേഷണ മികവിന്റെ സൂചികയായ എഡി സയന്റിഫിക് ഇൻഡക്സിൽ(2022-23) കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി ഡോ. എ കെ അബ്ദുസ്സലാമിനാണ്  ഈ അഭിമാന നേട്ടം. ഇദ്ദേഹം കണ്ണൂർ തളിപ്പറമ്പ സർ സയ്യിദ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്ററന്റ് പ്രൊഫസറുമാണ്.

2022 ജൂലൈ വരെ ഉള്ള പ്രശസ്ത അന്തർദേശീയ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലെ പ്രഭന്ധങൾ, അവയ്ക്കു ശാസ്ത്ര സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത ( സൈറ്റേഷൻ ), ഈ സ്വീകാര്യതയുടെ മാനദണ്ടമായ  എച് -ഇൻഡക്ക്സ് , ഐടെൻ -ഇൻഡക്ക്സ് എന്നിവയാണ്  ഈ റാങ്കിങ്ങ് ന് ആധാരം.   ലോകത്ത പതിനാറായിരത്തിൽ പരം ഗവേഷണ സ്ഥാപനങ്ങളിലെ, പത്തു ലക്ഷത്തോളം ഗവേഷകരിൽ നടത്തിയ റാങ്കിങ്ങ് ആണ് AD സയന്റിഫക് index.

കോവിഡ് സമയത്ത് കേരത്തിലെ ഔഷധ സസ്യങ്ങളുടെ ഉപയോഗം മൂലം പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിയും എന്ന് ശാസ്ത്രീയമായ നിഗമനത്തിലൂടെ തെളിയിച്ച ഗവേഷണ പ്രബന്ധത്തിന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം നേടിയിരുന്നു ഈ കൊടുവള്ളിക്കാരൻ.

സസ്യ ശാസ്ത്ര മേഖലയിൽ അൻപതിൽപരം അന്താരാഷ്ട്ര പ്രബന്ധങ്ങളും അറോളം പുസ്തകങ്ങളും ഇദ്ദേഹത്തിന് സ്വന്തമാണ്. കണ്ണൂർ, ഭാരതീയർ, ഭാരതിദാസൻ സർവ്വകലാശാലിയിലെ ഗവേഷണ ഗൈഡും കാലിക്കറ്റ്‌ സർവ്വകലാശാല മുൻ അക്കാദമിക് കൗൺസിൽ മെമ്പറുമാണ്.
Previous Post Next Post
3/TECH/col-right