Trending

‎‎ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഉന്നത വിജയികളെ അനുമോദിച്ചു.

പൂനൂർ : ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു  പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിജിൽ രാജ് അധ്യക്ഷത വഹിച്ചു.സജി നരിക്കുഴി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.

ബിച്ചു ചിറക്കൽ ,കെ കെ  അബ്ദുള്ള മാസ്റ്റർ, ഷബ് ന ടീച്ചർ ആറങ്ങാട് . അതുൽ പുറക്കാട് , കെ കെ നാസർ മാസ്റ്റർ, ലത്തീഫ് വാഴയിൽ. സതീശൻ സി പി, സി എച്ച് സിറാജ്, മലയിൽ ശ്രീധരൻ, കെ വിപിൻ, ശശിധരൻ,
ഷിജിൽ രാജ്, റീന പ്രകാശ്
പ്രസംഗിച്ചു.

കണ്ണൂർ യൂണിവെഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ജംഷിദ.സി.കെ, സർവീസിൽ നിന്നും വിരമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ കുമാർ , സ്ഥലം മാറ്റം ലഭിച്ച ജെ എച് ഐ മുജീബ് അബ്ദുസ്സലീം, അസീസ് .കെ,സി ഡി പി ഒ ആയി പ്രമോഷൻ ലഭിച്ച സുബൈദ, ആംബുലൻസ് ഡ്രൈവർ അബ്ദുറഹിമാൻ ആരിഫ് എന്നിവരെയും ആദരിച്ചു.
Previous Post Next Post
3/TECH/col-right