Trending

പ്രഭാത ഭക്ഷണം സ്പോൺസർ ചെയ്തു.

പൂനൂർ: കാന്തപുരം ജി.എൽ.പി.സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഈ വർഷം മുഴുവൻ പ്രഭാത ഭക്ഷണം നൽകുന്നതിനുള്ള ചെലവ് ആനപ്പാറ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്പോൺസർ ചെയ്തു.വിദ്യാലയത്തിൽ നടന്ന ചടങ്ങ് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ആനപ്പാറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ  ഇസ്മയിൽ ആനപ്പാറ ഫണ്ട് കൈമാറി.ചടങ്ങിൽ  എസ് എസ്.ജി.കൺവീനർ രാജൻ മാണിക്കോത്ത്,   വ്യാപാരി വ്യവസായി പ്രതിനിധി അബ്ദുറഹിമാൻ  എന്നിവർ സംസാരിച്ചു. 

ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right