ഇത്തവണ ബലിപെരുന്നാള്‍ ഞായറാഴ്ചയായതിനാല്‍ സ്കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി നല്‍കിയിരുന്നില്ല.സ്കൂളുകള്‍ക്ക് അവധി നല്‍കാതിരുന്നതിനാല്‍ സ്കൂളില്‍ പോവാതെ പ്രതിഷേധിച്ചിരിക്കുകയാണ് ഒരു പറ്റം വിദ്യാര്‍ത്ഥികള്‍.
പെരുന്നാളിനോടനുബന്ധിച്ച് കുടുംബ വീടുകളില്‍ വിരുന്നിനു പോയ ഉമ്മമാരും വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ കൂടെ നിന്ന് സപ്പോര്‍ട്ട് നല്‍കി.ഇത് മൂലം സ്കൂളുകളിൽ ഹാജര്‍ നില കുറഞ്ഞതിനാൽ പല സ്കൂളുകളും നേരത്തെ വിട്ടു.
അണ്‍ എയിഡഡിലെ ചില മാനേജ്മെന്‍റിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ രണ്ടോ മൂന്നോ ദിവസം അവധി നല്‍കിയിട്ടുണ്ട്.എന്നാല്‍ സര്‍ക്കാര്‍,എയിഡഡ് വിദ്യാലയങ്ങളില്‍ ഒരു ദിവസം പോലും അവധി നല്‍കാതെ തിങ്കളാഴ്ച പ്രവര്‍ത്തി ദിവസമാക്കിയതില്‍ മുസ്ലിം സംഘടനകളില്‍ നിന്നും കടുത്ത പ്രതിഷേധമുണ്ട്.ഈ പ്രതിഷേധം പലരും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ജില്ലയില്‍ തുടരുന്ന ശക്തമായ മഴ അവഗണിച്ച് ജില്ലാ കലക്ടറും അവധി നല്‍കാതെ സര്‍ക്കാറിന് കൂടെ നിന്നു.വയനാട് ജില്ലയില്‍ ഇന്ന് മഴ കാരണം സ്കൂളികള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.കട്ടിപ്പാറയില്‍ സ്കൂളിലേക്ക് ചുറ്റു മതില്‍ ഇടിഞ്ഞു വീണിരുന്നു.പുഴകളില്‍ വെള്ളം നിറഞ്ഞ് കവിയുകയും ശക്തമായ മഴ തുടരുകയും ചെയ്തിട്ടും കലക്ടര്‍ ഇത് കണ്ട മട്ടില്ല.
മുസ്ലിം മത സംഘടനകളുടെ നിരന്തരമായ ആവശ്യമാണ് ഇരു പെരുന്നാളുകള്‍ക്കും മൂന്നു ദിവസം വീതം അവധി നല്‍കണം എന്നത്.എന്നാല്‍ ഇത്തവണ ഒരു ദിവസം പോലും അവധി നല്‍കാതെ സര്‍ക്കാര്‍ അവഗണിച്ചു തള്ളി.
Tags:
EDUCATION