Trending

വാര്യട്ടെ വാഹനാപകടത്തിൽ മരണം മൂന്ന് ആയി: രണ്ട് പേർക്ക് പരിക്ക്.

മുട്ടിൽ: വാര്യാട് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി.വയനാട് പുൽപ്പള്ളി കബനി ഗിരി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേർ കൽപ്പറ്റയിൽ ചികിത്സയിലാണ്.

കോയമ്പത്തൂരിലെ നെഹ്‌റു കോളേജിൽ ഒന്നിച്ചു പഠിക്കുന്ന പാലക്കാട് സ്വദേശികൾ ആയ സുഹൃത്തുക്കൾ ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് വയനാട് കാണാൻ സുഹൃത്തായ കബനിഗിരിയിലെ അനന്ദുവിന്റെ വീട്ടിൽ എത്തുന്നത്.


ഇന്ന് പൂക്കോട് ഉൾപ്പെടെ കണ്ടു തിരിച്ച് സ്വദേശത്തേക്ക് മടങ്ങാൻ ആണ് പുലർച്ചെ യാത്ര ആരംഭിച്ചത്.ബത്തേരി ഭാഗത്ത് നിന്ന് കൽപ്പറ്റ ഭാഗത്തേക്ക് വരുമ്പോൾ ആണ് കാറ് ഖത്തർ ബേക്കറിക്ക് സമീപം അപകടത്തിൽപ്പെട്ടത്.കൂടെ യാത്ര ചെയ്ത ഫവാസ്, യാദവ് എന്നിവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
Previous Post Next Post
3/TECH/col-right