നരിക്കുനി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ നൽകുന്ന മാതൃകാ മുഅല്ലിം അവാർഡ് കരസ്ഥമാക്കിയ കുണ്ടായി മഹല്ല് ഖത്തീബ് കെ.കെ ഇബ്റാഹീം മുസ്‌ലിയാരെ കുണ്ടായി മഹല്ല് കമ്മറ്റി ആദരിച്ചു. കുണ്ടായി ജുമാ മസ്ജിദ് അങ്കണത്തിൽ സംഘടിപ്പിച്ച അനുമോദന സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോഴിക്കോട് ജില്ലാ ട്രഷറർ എൻ. അബ്ദുള്ള മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
മനാറുൽ ഹുദ സദർ മുഅല്ലിം നിസാർ ഫൈസി അൽ ജലാലി അധ്യക്ഷനായി. മഹല്ല് കമ്മിറ്റിയുടെയും എസ്.വൈ.എസ് കുണ്ടായി യൂണിറ്റ് കമ്മിറ്റിയുടെയും മനാറുൽ ഹുദാ മദ്‌റസ സ്റ്റാഫ് കമ്മിറ്റിയുടെയും ഉപഹാരം എൻ. അബ്ദുള്ള മുസ്‌ലിയാർ കെ.കെ ഇബ്രാഹീം മുസ്‌ലിയാർക്ക് കൈമാറി.
എ.ടി മുഹമ്മദ് കുണ്ടായി, സി.വി മൂസ കുട്ടി, വി.പി മൂസക്കുട്ടി, എ.ടി ജമാലുദ്ദീൻ റഹ്‌മാനി, മഹല്ല് സെക്രട്ടറി എ.കെ മുഹമ്മദ് ബഷീർ, വി.ആർ നാസർ, കെ.പി.സി നൗഷാദ്, എ.ടി മൊയ്‌ദീൻ കുഞ്ഞി, വി.ആർ കബീർ, ഷാഫി ഫൈസി കുണ്ടായി തോട്, ജാഫർ ബാഖവി സംസാരിച്ചു.
Tags:
NARIKKUNI