Trending

അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കുക:എം.എ. റസാഖ്മാസ്റ്റർ

കൊടുവള്ളി:ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഫണ്ടുകൾ വെട്ടിക്കുറച്ച് പ്രാദേശിക സർക്കാറുകളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഗവൺമെൻറ് നടത്തുന്നതെന്നും ബഹുജനങ്ങളെ അണിനിരത്തി ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കുമെന്നും യുഡിഎഫ് കോഴിക്കോട് ജില്ല കൺവീനർ എം എ റസാഖ് മാസ്റ്റർ പറഞ്ഞു
  
ഫണ്ടുകൾ വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് യുഡിഎഫ് അംഗങ്ങൾ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
ഗ്രാമപഞ്ചായത്തുകൾക്ക് ബഡ്ജറ്റിൽ ഫണ്ട് വകയിരുത്തുകയും അത് പ്രകാരം ഓരോ ഗ്രാമപഞ്ചായത്തുകളും ആസൂത്രണ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച് ഭരണസമിതി അംഗീകരിച്ച്  ഡിപിസി അംഗീകാരത്തിന് സമർപ്പിക്കാനിരിക്കേ ഫണ്ടുകൾ വെട്ടിക്കുറച്ച നടപടി ജനകീയ ആസൂത്രണ പ്രക്രിയയുടെ കടക്കൽ കത്തി വെക്കലാണെന്നും ഈ നയത്തിൽ നിന്ന് സർക്കാർ  പിൻവാങ്ങണമെന്നും വെട്ടിക്കുറച്ച ഫണ്ട് ഉടൻ പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ, പി ഡി നാസർ മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി ഒരളാക്കോട് , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റംല മക്കാട്ടുപൊയിൽ, പ്രിയങ്ക കരൂഞ്ഞിയിൽ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി എം ഖാലിദ് ,മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, അബ്ദുൽ മജീദ് കെ, വി പി അഷ്റഫ്, അർഷദ് കിഴക്കോത്ത്, സാജിദത്ത്, വഹീദ കയ്യലശ്ശേരി, ജസ്ന, എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right