Trending

ബഷീർ അനുസ്മരണം നടത്തി.

പൂനൂർ: കാന്തപുരം ജി.എൽ.പി.സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ ജൂലായ് 5 ന് കുഞ്ഞുങ്ങൾ വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. 

ബഷീറിൻ്റെയും ബഷീറിൻ്റെ കഥാപാത്രങ്ങളുടെയും വേഷപ്പകർച്ച, ബഷീർ ദിന ക്വിസ്, പതിപ്പു നിർമ്മാണം, 'പാത്തുമ്മായുടെ ആടി'ൻ്റെ ദൃശ്യാവിഷ്ക്കാരം എന്നിവ ശ്രദ്ധേയമായി.
       
ഹെഡ്മാസ്റ്റർ  എൻ.കെ.മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.ആർഷി.കെ, സൈനബ, സുബിഷ, സപർണ, ഷമീല എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right