Trending

ഏകോപയോഗ പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍; ലംഘിച്ചാല്‍ കനത്ത പിഴ.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന വിവിധ ഇനം പ്ലാസ്റ്റിക് വസ്തുക്കള്‍ 2022 ജൂലൈ ഒന്ന്  മുതല്‍ നിരോധിക്കുകയാണ്. പ്ലാസ്റ്റിക്കുകളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം വില്‍പന എന്നിവയ്ക്കുള്ള  നിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തും നിരോധിച്ച ഉത്പന്നങ്ങളുടെ നിരോധനം കൂടുതല്‍ കര്‍ശനമാക്കുന്നു.  

നിരോധനം ലംഘിച്ചാല്‍ ആദ്യപിഴ 10000 രൂപയും ആവര്‍ത്തിച്ചാല്‍ 25000 രൂപ മൂന്നാം തവണയും നിയമലംഘനം കണ്ടെത്തിയാല്‍ 50000 രൂപ പിഴയും കൂടാതെ സ്ഥാപനത്തിന്റെ  പ്രവര്‍ത്താനനുമതി റദ്ദാക്കുകയും ചെയ്യും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ  നിരോധനം കാര്യക്ഷമാവാന്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും പരിശോധന കര്‍ശനമാക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു
Previous Post Next Post
3/TECH/col-right