Trending

വാഹന പ്രചരണ ജാഥ നടത്തി.

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും, കെടുകാര്യസ്ഥതക്കും എതിരെ  02-07-22 ന് ശനിയാഴ്ച രാവിലെ 10മണിക്ക് നടത്തുന്ന പഞ്ചായത്ത് ഓഫീസ് ധർണ്ണയുടെ പ്രചരണാർത്ഥം നടന്ന വാഹന പ്രചരണ ജാഥ ചളിക്കോട് വെച്ച് സിപിഐ (എം) താമരശ്ശേരി ഏരിയാ കമ്മറ്റി അംഗം എൻ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.

വലിയപറമ്പ് ,ആവിലോറ, പറക്കുന്ന്, എളേറ്റിൽ, പന്നൂർ, മറിവീട്ടിൽതാഴം, പരപ്പാറ, കാവിലുമ്മാരം, എന്നിവിടങ്ങളിൽ സ്വീകരണങ്ങൾക്ക് ശേഷം കച്ചേരിമുക്കിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ പി സുധാകരൻ,എം എസ് മുഹമ്മദ്, വി പി സുൽഫിക്കർ, ഗിരീഷ് വലിയ പറമ്പ് ,കെ പി അഹമ്മദ്കുട്ടി മാസ്റ്റർ, കെ എം നാസർ, ദിജേഷ് കെ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right