Trending

നികുതി പിരിവ് ഊര്‍ജിതമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പിരിവ് ഊര്‍ജിതമാക്കാനൊരുങ്ങി സർക്കാർ. നികുതി, നികുതി ഇതര വരുമാനം പൂർണമായി പിരിച്ചെടുക്കാനാണ് നിർദേശം. വസ്തു നികുതി പരിഷ്കരണം ഓരോ വർഷവും നടത്തും. കെട്ടിട നികുതി വർധിപ്പിക്കാനും തീരുമാനമായി.

50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. വലിയ വീടുകൾക്ക് (3000 ചതുരശ്ര അടിക്ക് മുകളിൽ കൂടുതലുള്ള വീടുകൾക്ക്) അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നൽകേണ്ടി വരും. വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

കൊവിഡ് കാലത്ത് നൽകിയ ഇളവുകളും നികുതി ഒഴിവാക്കലും കടന്ന് പൂർവാധികം ശക്തിയിൽ പിരിച്ചെടുക്കാനും കൂടുതൽ മേഖലയ്ക്ക് നികുതി ഏർപ്പെടുത്താനുമാണ് തീരുമാനം. വരുമാന വർദ്ധിപ്പിക്കൽ തന്നെയാണ് പ്രധാന ലക്ഷ്യം. ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭാ നടപടികൾ
Previous Post Next Post
3/TECH/col-right