Trending

LSS നൈറ്റ്‌ ക്ലാസ്‌ ഉദ്ഘാടനം ചെയ്തു.

എ എം എൽ പി എസ്‌ കാന്തപുരം ഈസ്റ്റിൽ എൽ എസ്‌ എസ്‌ പരീക്ഷയുടെ മുന്നൊരുക്കമായി നൈറ്റ്‌ ക്ലാസുകൾ ആരംഭിച്ചു.വാർഡ്‌ മെമ്പർ കെ കെ അബ്ദുള്ള മാസ്റ്റർ  ക്ലാസ്‌ ഉദ്ഘാടനം ചെയ്തു. ക്ലാസിന്‌ കെ കെ അബ്‌ദുൽ മുനീർ മാസ്റ്റർ നേതൃത്വം നൽകി.

ചടങ്ങിൽ നൂറുദ്ദീൻ മാസ്റ്റർ,മുഹമ്മദ്‌ അൽത്താഫ്‌ കെ ,അസ്മാബീവി എന്നിവർ സംബന്ധിച്ചു.പ്രധാനാധ്യാപിക കെ താഹിറ ടീച്ചർ സ്വാഗതവും
ഹഫ്സ ടീച്ചർ നന്ദിയും പറഞ്ഞു.

തുടർന്നുള്ള ദിവസങ്ങളിൽ മുഹമ്മദ്‌ അഷ്‌ റഫ്‌ മാസ്റ്റർ,മൈമൂനത്ത്‌ ടീച്ചർ,മുഹമ്മദ്‌ അൽത്താഫ്‌ മാസ്റ്റർ എന്നിവർ നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right