ആവിലോറ :ആവിലോറ എം എം എ യു പി സ്കൂൾ സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണ ശിൽപശാലയുടെ ഉദ്ഘാടനം ആർട്ടിസ്റ്റ് ദേവൻ മടവൂർ നിർവ്വഹിച്ചു.
ഹെഡ്മാസ്റ്റർ കെ. പി. അബ്ദുറഹിമാൻ, എം കെ ഡെയ്സി, കെ. എം ആഷിക് റഹ്‌മാൻ, വി. സുരേഷ് കുമാർ, പി. വി. അഹമ്മദ് കബീർ, വി. അബ്ദുൽ സലാം തുടങ്ങിയവർ സംബന്ധിച്ചു.
Tags:
EDUCATION