കുറ്റികാട്ടൂരിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ്
മരിച്ചത്.
മകന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. തെറിച്ചു വീണ ബിന്ദുവിന്റെ ദേഹത്ത് ബസ്സ് കയറിയാണ് മരണം.
കുറ്റിക്കാട്ടൂർ കനറ ബാങ്കിന് സമീപമാണ് അപകടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
മക്കൾ: ഷിബിൻ, ഷിബിന
Tags:
OBITUARY