Trending

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ.

ചേളന്നൂർ :ചേളന്നൂർ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതിയിൽ കാർഷികമേഖലയ്ക്കും തൊഴിൽ സംരംഭങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകും . കേരള സർക്കാറിന്റെ ഞങ്ങളുംകൃഷിയിലേക്ക് എന്ന കാർഷിക നയത്തെ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും . ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ തരി ശ് രഹിത ബ്ലോക്ക് പഞ്ചായത്താക്കി മാറ്റും.

വ്യവസായ എസ്റ്റേറ്റിനുളള സ്ഥലമേറ്റെടുക്കുന്നതിനുളള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു. വിദ്യാർത്ഥികളുടെ മാനസികവും കായികവുമായ ഉന്നമനത്തിനായി പുലർകാലം പദ്ധതി നടപ്പിലാക്കും. കിഡ്നി രോഗികൾക്ക് ധനസഹായം നൽകുന്നതിനും ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പുകൾ നടത്തുന്നതിനും പദ്ധതിയിൽ പ്രാമുഖ്യം നൽകും . തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി പട്ടിക വർഗ കോളനികൾ സമഗ്രവികസനം നടപ്പിലാക്കും. ആരോഗ്യ രംഗത്ത് ഇ. ഹെൽത്ത് പദ്ധതി നടപ്പിലാക്കും. ജീവതാളം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.

നന്മണ്ട - അകലാപ്പുഴ തോട് സംരക്ഷണത്തിന് ഡി.പി.ആർ തയ്യാറാക്കി തോട് സംരഷിക്കുന്നതിനുളള പാക്കേജ് തയ്യാറാക്കി വിവിധ സർക്കാർ ഡിപാർട്ട്മെന്റുകളുടേയും ഏജൻസികളുടേയും സഹായത്താൽ  പദ്ധതി നടപ്പിലാക്കും . ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി തുക വകയിരുത്തും വനിതകൾക്കായി കഴിഞ്ഞ പദ്ധതിയിലൂടെ നടപ്പിലാക്കിയ 'യെസ് ആയാം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളായി തൊഴിൽ നൈപുണി കേന്ദ്രം സ്ഥാപിക്കും.

ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന നയം ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട്  ഷിഹാന രാരപ്പൻ കണ്ടി അവതരിപ്പിച്ചു. വാർഷിക പദ്ധതി കരട് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.സർജാസ് ആരോഗ്യ മേഖലയിലും വിദ്യാഭ്യാസമേഖലയിലും നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുജ അശോകൻ സംയോജിത , സംയുക്ത പദ്ധതികളെ കുറിച്ചും സംസാരിച്ചു .

കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജി ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഇ. കെ ശശീന്ദ്രൻ , റസിയ തോട്ടായി , ഐ.പി രാജേഷ്  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.മോഹനൻ , ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.കെ.വിജയകുമാർ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ  പി.പ്രദീപ് കുമാർ സ്വാഗതവും പ്ലാൻ അസി. കോർഡിനേറ്റർ കെ.കെ. ആനന്ദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right