Trending

വ്യാപാര ലൈസൻസ് ഉത്തരവ് പിൻവലിക്കണം;കെട്ടിട ഉടമകൾ

കോഴിക്കോട് : വ്യാപാര ലൈസൻസ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ ആർ.സി. 3/228/ 9 -7 - 2021 നമ്പർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള ബിൻഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.

ഉടമ അറിയാതെ റൂമുകൾ കൈമാറ്റം ചെയ്യുന്നതും മേൽ വാടകക്ക് കൊടുക്കുന്നതും പതിവാണ്. വർഷങ്ങൾ കഴിയുമ്പോൾ ഉടമസ്ഥാവകാശം തന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത് ഉത്തരവ് പിൻവലിക്കാത്ത പക്ഷം കോടതിയിൽ നിയമനടപ്പടികളും സമരമാർഗ്ഗവും സ്വീകരിക്കും.

പ്രിസിഡൻ്റ് പഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.എം.ഫാറൂഖ് കാസർക്കോട് അദ്ധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി നടരാജൻ പാലക്കാട്, വർക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി, വൈസ് പ്രസി.മാരായ കെ.എസ്.മംഗലം, പി.കെ.ഫൈസൽ കോഴിക്കോട്, സെക്രട്ടറിമാരായ അഡ്വ.ജനിൽ ജോൺ, പി.ചന്ദ്രൻ മണാശ്ശേരി, ജില്ലകളെ പ്രതിനിധീകരിച്ച് കെ.മുഹമ്മദ് യൂനുസ്, റീഗൾ മുസ്തഫ, സി.ടി കുഞ്ഞോയി, കെ.ആലിക്കോയ ഹാജി, ഇ.മുമ്മദ് അലി ബാപ്പുട്ടി, പുല്ലാണി അഹ്മ്മദ് കോയ, എ.മുസ്തഫ ഹാജി, സി.കെ ഷരഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

പഴേരി ഫരീഫ് ഹാജി (പ്രസിഡൻ്റ്) , നടരാജൻ പാലക്കാട് (സെക്രട്ടറി) , തയ്യൽ ഹംസ കോഴിക്കോട് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 2017- മുതലുള്ള സംസ്ഥാന കമ്മിറ്റിയുടെ 2022- കൂടിയുള്ള രജി.സർട്ടിഫിക്കറ്റ് പി.കെ.ഫൈസൽ കോഴിക്കോടിന് ജന:സെക്രട്ടറി ജി.നടരാജൻ കൈമാറി. ജില്ലകൾ തോറും പ്രതിനിധി സംഗമവും പ്രചരണവും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
Previous Post Next Post
3/TECH/col-right