Trending

കിഴക്കോത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ പുസ്തക കൂട് ഒരുക്കി.

എളേറ്റിൽ : കിഴക്കോത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തുന്ന രോഗികൾക്ക് ഇനി മുതൽ പുസ്തകം വായിക്കാം. സ്റ്റേറ്റ് ലൈബ്രറി കൗൺസിന്റെ പദ്ധതിയുടെ ഭാഗമായി പുസ്തക കൂട് എന്ന പദ്ധതിയിലൂടെ ആശുപത്രിയിൽ ഒ പി യിലെത്തുന്ന രോഗികൾക്ക് വായിക്കാൻ അവസരം ലഭിക്കുന്നത്. എളേറ്റിൽ ഗ്രാമീണ വായനശാല & ഗ്രന്ഥാലയം ആണ് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹായതോടെ പുസ്തക കൂട് ഒരുക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസറി ഉൽഘാടനം ചെയ്തു. താമരശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സജിത, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.കെ.കരുണൻ മാസ്റ്റർ, മെഡിക്കൽ ഓഫീസർ ഡോ: സുനിൽ കുമാർ , മാധ്യമ പ്രവർത്തകൻ മുസ്തഫ എറക്കൽ, വി.പി. സുൽഫിക്കർ എന്നിവർ സംസാരിച്ചു.

പി.പി.സിദ്ധീഖ് മാസ്റ്റർ സ്വാഗതവും കെ.ടി വിനോദ് മാസ്റ്റർ നന്ദിയും രേഖപ്പടുത്തി.
Previous Post Next Post
3/TECH/col-right