Trending

നവാഗതർക്ക് ചെണ്ടമേളത്തോടെ വരവേല്പ്.

പൂനൂർ: കാന്തപുരം ജി.എൽ.പി.സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ ചെണ്ടമേളം കുട്ടികളിൽ കൗതുകമുണർത്തി.വർണ ബലൂണുകളുമായി കാന്തപുരം ടൗണിൽ പ്രദക്ഷിണം നടത്തിയ കുഞ്ഞുങ്ങൾക്ക് വ്യാപാരികൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

തുടർന്ന് പി.ടി.എ പ്രസിഡണ്ട് നവാസ് മേപ്പാട്ടിൻ്റെ അധ്യക്ഷതയിൽ  നടന്ന പരിപാടി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ.കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പതിനൊന്നാം വാർഡ് മെമ്പർ ആനിസ ചക്കിട്ടക്കണ്ടി മുഖ്യാതിഥിയായിരുന്നു.

നിർധനരായ കുട്ടികൾക്ക് നൽകാനുള്ള നോട്ട് പുസ്തകം, കുട, ബാഗ് എന്നിവ ചടങ്ങിൽ ഹെഡ്മാസ്റ്റർക്ക് കൈമാറി.കുഞ്ഞുങ്ങൾക്കുള്ള സമ്മാന വിതരണം വാർഡ് മെമ്പർ നിർവഹിച്ചു. സന്ധ്യാ സുനിൽ, രാജൻ മാണിക്കോത്ത് എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ് സ്വാഗതവും സൈനബ എൻ.കെ.എം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right