Trending

കലകൾക്കും സാഹിത്യത്തിനും മനുഷ്യ പക്ഷത്ത് നിന്ന് സംവദിക്കാൻ കഴിയണം:കെ.പി.രാമനുണ്ണി.

കൊടുവള്ളി: പുതിയ കാലത്ത്
കലകൾക്കും സാഹിത്യത്തിനും മനുഷ്യ പക്ഷത്ത് നിന്ന് സംവദിക്കാൻ കഴിയണമെന്ന്
എഴുത്തുകാരൻ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു.കലാസാംസ്കാരിക കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും, അവശകലാകാരൻമാരെയും നവാഗതരെയും സഹായിക്കുന്നതിനും,
പതിനെട്ടു വയസിൽ താഴെയുള്ള കാൻസർ പോലെയുള്ളമാരകരോഗം ബാധിച്ചവരെ പുനരുദ്ധരിക്കുന്നതിനുമായി കൊടുവള്ളിയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിൽരൂപവത്കരിച്ച അരങ്ങ് കലാസാംസ്കാരിക വേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേധഹം.

മനുഷ്യപക്ഷത്ത് നിൽക്കുക എന്നത് നിയോഗമായിരിക്കെ അതിന്‍റെ വിനിയോഗം വർത്തമാനകാല സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ജാഗ്രത്തായ പ്രവർത്തനമാണെന്നും രാമനുണ്ണി പറഞ്ഞു.അരങ്ങ് രക്ഷാധികാരിയും മുൻ എം.എൽ.എയായ കാരാട്ട് റസാഖ് അധ്യക്ഷത വഹിച്ചു.

കേരള ഫോക് ലോർ അക്കാദമിയുടെ ഫെലോഷിപ്പ് നേടിയ മാപ്പിളപ്പാട്ട് രചയീതാവ്പക്കർ പന്നൂർ,ഇന്ത്യയിൽ ആദ്യമായി ഏറ്റവും കൂടുതൽ ദൂരം നീന്തിയ വിഭിന്ന  ശേഷിയുള്ള കുട്ടിക്കുള്ള   ദേശീയ റെക്കോർഡ്  നേടിയ ആസിം വെളിമണ്ണ, നൃത്തകലാകാരി ശ്രീജിത എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഗായകൻ ഇടവ ബഷീറിനെ ചടങ്ങിൽ അനുസ്മരിച്ചു. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, ഗാന രചയിതാവ് ബാപ്പുവാവാട്, റിട്ട.ഡി.ഇ.ഒ ടി.പി.മജീദ് മാസ്റ്റർ, നാസർ പട്ടനിൽ, കലാം വാടിക്കൽ, മാപ്പിളപ്പാട്ട് രചയിതാവ് ഫസൽ കൊടുവള്ളി സംസാരിച്ചു. അരങ്ങ് ചെയർമാൻ കെ.കെ.അലി മാസ്റ്റർ കിഴക്കോത്ത് സ്വാഗതവും,
മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അരങ്ങിൻ്റെ കൺവീനർ അഷ്റഫ് വാവാട് നന്ദിയും പറഞ്ഞു.

തുടർന്ന് ഫാരിഷ ഹുസൈൻ, മണ്ണൂർ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പാട്ടുകളുടെ അവതരണവും നടന്നു.
Previous Post Next Post
3/TECH/col-right