Trending

ഹജ്ജ് സാങ്കേതിക പഠന ക്ലാസ്.

കുന്നമംഗലം :  സംസ്ഥാന  ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ 2022 ഹജ്ജ് കാത്തിരിപ്പ് പട്ടികയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും  501 മുതല്‍ 2000 വരെയുള്ള ഹാജിമാരുടെ  സാങ്കേതിക പഠന ക്ലാസ് കുന്നമംഗലം ഖസര്‍ ടവര്‍ ഓഡിറ്റോറിയത്തില്‍  അഡ്വ: പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കെ പി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ  അധ്യക്ഷതയില്‍ നടന്ന ക്ലാസിന്  ജില്ലാ ട്രൈനര്‍ പി കെ ബാപ്പു ഹാജി നേതൃത്വം നല്‍കി.

ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളില്‍ നിന്നും ഇരുന്നോറോളം ഹാജിമാര്‍ ക്ലാസില്‍ പങ്കെടുത്തു.നൗഫല്‍ മങ്ങാട് സ്വാഗതവും,  ഷാഹുല്‍ ഹമീദ് ബേപ്പൂര്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right