മലപ്പുറം: ഡോ. ഇസ്മാഈൽ മുജദ്ദിദി തയാറാക്കി കോഴിക്കോട് സഹാറ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച മക്ക - മദീന അനുരാഗിയുടെ ഹറമൈൻ എന്ന രചനയുടെ പ്രകാശനം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഹസൻ മാസ്റ്റർ വെള്ളിപറമ്പ് ഏറ്റുവാങ്ങി.
ചടങ്ങിൽ പ്രാഫ. നൗഫൽ വാഫി മേലാറ്റൂർ, ശരീഫ് മാസ്റ്റർ മാവൂർ, ഹാഫിള് അമീൻ, ടി എം അബ്ദുറഹിമാൻ മാസ്റ്റർ മലയമ്മ, ടി മുഹമ്മദ് മാസ്റ്റർ എളേറ്റിൽ ഫൈസൽ മാസ്റ്റർ കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു.
നൗഷാദ് ബാഖവി ചിറയിൻകീഴ് അവതാരിക എഴുതിയ രചനയിൽ മൂന്ന് ഭാഗങ്ങളായാണ് മക്ക, മദീന, ഹജ്ജ് -ഉംറ അനുഷ്ഠാനങ്ങൾ വിവരിച്ചിരിക്കുന്നത്
Tags:
KERALA