Trending

അങ്കണവാടി പ്രവേശനോത്സവം നടത്തി

നരിക്കുനി ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം വാർഡ് 8 പാലോളിതാഴം അജന്ത അങ്കണവാടിയിൽ വെച്ച് നടത്തി.2022 - 23 വർഷത്തെ പ്രവേശനോത്സവം പതിവിലും വിപരീതമായി നാടിന്റെ ഉത്സവമായി മാറി.

നാടൻ കലാരൂപങ്ങളോടേയും ചെണ്ട വാദ്യമേളങ്ങളോടേയും പഠിക്കുന്ന കുട്ടികളും പഠനം പൂർത്തീകരിച്ച കുട്ടികളും രക്ഷിതാക്കളും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും , ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ചേർന്ന് പുതിയവിദ്യാർത്ഥികളെ അങ്കണവാടിയിലേക്ക് സ്വീകരിച്ചു.
പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും ഗിഫ്റ്റും ചടങ്ങിൽ വച്ച് സമ്മാനിച്ചു.കുട്ടികളുടെ കലാ പ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി.

പ്രവേശനോത്സവം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി.കെ. സലിം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല മജീദ് അധ്യക്ഷയായി.വാർഡ് മെമ്പർ ഉമ്മുസൽമ സ്വാഗതം പറഞ്ഞു.

വെൽഫയർ കമ്മറ്റി ചെയർമാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വാർഡ് വികസന സമിതി കൺവീനർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അമ്പിളി ടീച്ചറുടെ നന്ദിയോടെ പരിപാടി അവസാനിച്ചു.
Previous Post Next Post
3/TECH/col-right