കൊടിയത്തൂർ:ഇരുവഴിഞ്ഞിപ്പുഴയിലെ അങ്ങാട്ടപൊയിൽ കടവിൽ ഇന്നലെ വൈകീട്ട് കാണാതായ വൃദ്ധയുടെ മൃതദേഹം പാഴൂർ പമ്പ് ഹൗസിന് സമീപം കണ്ടെത്തി.
മുഖ മക്കനയും ചെരിപ്പും ഊന്നുവടിയും ടോർച്ചും പുഴക്കരികിൽനിന്നും ലഭിച്ചതോടെ മുക്കം പൊലീസും അഗ്നിശമന സേന വിഭാഗവും സന്നദ്ധ സേനകളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പുഴയിലെ ശക്തമായ അടിയൊഴുക്കും കലക്കും കാരണം രാത്രി 11 ഓടെ തിരച്ചിൽ നിർത്തിവെച്ചു.
ഇന്നു രാവിലെ രാവിലെ തുടങ്ങിയ തെരച്ചിലിലാണ് കാരാട്ട് ഉമ്മാച്ചകുട്ടിയുടെ(85) മൃതദേഹം കണ്ടെത്തിയത്
Tags:
KOZHIKODE