Trending

സൈബർ സുരക്ഷ - മാതൃ ശാക്തീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

എളേറ്റിൽ:എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "സൈബർ സുരക്ഷ " എന്ന വിഷയത്തിൽ അമ്മമാർക്കുള്ള പരിശീലനക്ലാസ്സ്‌ സംഘടിപ്പിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രിയങ്ക കാരൂഞ്ഞിയിൽ ക്ലാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജസീർ  കെ അധ്യക്ഷനായി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മുഹമ്മദ് അഷ്‌റഫ് മാസ്റ്റർ ചടങ്ങിൽ സ്വാഗത പ്രഭാഷണം നടത്തി , കൈറ്റ്‌ മിസ്ട്രസ് ഷബ്‌ന ഒ ആശംസകൾ അറിയിച്ചു. ക്ലബ് ലീഡർ ഹെന മെഹറിൻ നന്ദി അറിയിച്ചു.

സ്മാർട്ട്‌ ഫോൺ, ഇന്റർനെറ്റ്‌, ഇന്റർനെറ്റിന്റെ സുരക്ഷിതഉപയോഗം, മൊബൈൽ ഫോൺ ഉപയോഗം-സുരക്ഷയൊരുക്കാൻ പാസ്സ്‌വേർഡ്‌കൾ, വാർത്തകളുടെ കാണാലോകം - തിരിച്ചറിയണം നെല്ലും പതിരും, ഇന്റർനെറ്റിലെ ചതിക്കുഴികൾ, ഇന്റർനെറ്റ്‌-ജാഗ്രതയോടെ പ്രയോജനപ്പെടുത്താം എന്നീ വിഷയങ്ങളിൽ നൽകിയ പരിശീലനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ  ഹെന മെഹറിൻ, ഹഫിദ, ഫാദി സമാൻ , റഷ്ബ സന , സന ഫാത്തിമ , അന്ന മറിയം , നിദ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

പൂർണമായും കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ്‌ തികച്ചും അനിവാര്യമായിരുന്നുവെന്നു രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
174 രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right